വ​യോ​ജ​ന​ങ്ങ​ളു​ടെ ഉ​ല്ലാ​സ​ത്തി​നാ​യി പു​ന്ന​പ്ര വ​ട​ക്ക് ന​ന്മ​ക്കൂ​ട്
Thursday, November 24, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക ശാ​രീ​രി​കോ​ല്ലാ​സ​ത്തി​നാ​യി പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ന്മ​ക്കൂ​ടി​നു തു​ട​ക്ക​മാ​യി. വ​നി​ത​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ യോ​ഗാ പ​രി​ശീ​ല​ന​വും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​സ​ത്തി​ൽ മൂന്നുദി​വ​സം ഒ​ത്തു​ചേ​ര​ൽ, ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്ലാ​സ്, വി​വി​ധ കൈ​ത്തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശം.
എ​ച്ച്. സ​ലാം എം​എ​ൽ​എ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​കേ​ഷ്, ബി​ബി വി​ദ്യാ​ന​ന്ദ​ൻ, എ.പി. സ​രി​ത, പ്രി​റ്റി തോ​മ​സ്, അ​ജി​ത ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ വി​നോ​ദ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ത്താംത​രം തു​ല്യ​താ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ​വ​രെ സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.