ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​രം: ല​ഭി​ച്ച മു​ഴു​വ​ൻ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി
Thursday, November 24, 2022 10:29 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ ന​ട​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച മു​ഴു​വ​ൻ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ.
147 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന​ അ​ദാ​ല​ത്ത് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ടാ​ണ് പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മു​ള്ള​വ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​തത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് കൈ​മാ​റി.
അ​ദാ​ല​ത്ത് ദി​വ​സ​മാ​യ ഇ​ന്ന​ലെ മാ​ത്രം കു​ട്ട​നാ​ട് ചെ​ങ്ങ​ന്നൂ​ർ പ​രി​ധി​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 91 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. നേ​ര​ത്തെ ല​ഭി​ച്ച 56 പ​രാ​തി​ക​ളും ഉ​ൾപ്പെടെ​യാ​ണ് 147 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. അ​തി​ർ​ത്തി പ്ര​ശ്‌​നം, വീ​ട് നി​ർ​മാ​ണം, ബാ​ങ്കിം​ഗ്, ഭൂ​മി കൈയേറ്റം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം തു​ട​ങ്ങി എ​ത്തി​യ​ത് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്.
എ​ഡി​എം എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ബി. ​ക​വി​ത, ജെ. ​മോ​ബി, ആ​ർ. സു​ധീ​ഷ്, പു​ഞ്ച സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ ജെ​സി​ക്കു​ട്ടി മാ​ത്യൂ, ചെ​ങ്ങ​ന്നൂ​ർ ത​ഹ​ദി​ൽ​ദാ​ർ എം. ​ബി​ജു​കു​മാ​ർ, എ​ൽ.​ആ​ർ. ത​ഹീ​ൽ​ദാ​ർ ഷീ​ബ മാ​ത്യു, ആ​ർ​ഡി​ഒ എ​സ്. സു​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.