ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ‌​യി വി​ദ്യാ​ർ​ഥി​ക​ൾ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ
Thursday, November 24, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശ​മു​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു. കാ​ക്കാ​ഴം ഗ​വ.​ഹൈ​സ്കൂ​ളി​ലെ ജെ​ആ​ർ​സി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ​ത്തി അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ച​ത്. കാ​ക്കാ​ഴം സ്കൂ​ളി​ലെ ജൂ​ണിയ​ർ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യി​ലെ 33 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാപ​ക​രും പിടിഎ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്നാ​ണ് ശാ​ന്തിഭ​വ​നി​ലെ​ത്തി​യ​ത്. അ​ന്തേ​വാ​സി​ക​ൾ​ക്കു പു​തു​വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​വും ഇ​വ​ർ ന​ൽ​കി. ശാ​ന്തി​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഏ​റ്റു​വാ​ങ്ങി.

കാ​രു​ണ്യസേ​വ​ന​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പു​ന്ന​പ്ര ജ്യോ​തി​കു​മാ​ർ, ഷു​ക്കൂ​ർ മു​ഹ​മ്മ​ദ്, ഷ​ഫീ​ഖ് ഇ​ബ്രാ​ഹിം, ദി​വ്യ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ഗാ​നം, ലൈ​റ്റ് മ്യൂ​സി​ക്, മോ​ണോ ആ​ക്ട് തു​ട​ങ്ങി​യ ക​ലാ​വി​രു​ന്നു​ക​ളും ന​ട​ന്നു.