സി​ബി​എ​സ്ഇ സ​ഹോ​ദ​യ ജി​ല്ലാ കാ​യി​ക മേ​ള​യ്ക്കു നാ​ളെ തു​ട​ക്കം
Thursday, November 24, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ ജി​ല്ലാ കാ​യി​കമേ​ള​യ്ക്കു നാ​ളെ തു​ട​ക്ക​മാ​കു​ന്നു. പു​ന്ന​പ്ര എം​ഇ​എ​സ് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര കാ​ർ​മ​ൽ മൈ​താ​നി​യി​ലാ​ണ് കാ​യി​ക മേ​ള ന​ട​ക്കു​ന്ന​ത്. 72 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 2500 ഓ​ളം കാ​യി​ക താ​ര​ങ്ങ​ളാ​ണ് കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
100, 200,600,800, 1500 എ​ന്നീ ഓ​ട്ട മ​ത്സ​ര​ങ്ങ​ളി​ലും ലോം​ഗ്ജം​പ്, ഷോ​ട്ട് പു​ട്ട്, 4x100 മീ​റ്റ​ർ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
അ​ക്കാ​ദ​മി​ക് നി​ല​വാ​ര​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തി​നൊ​പ്പം ക​ലാ​കാ​യി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തി​നും വേ​ദി​ക​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നും സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സി​ബി​എ​സ്ഇ ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി വ​രു​ന്നു​ണ്ട്.
നാ​ളെ രാ​വി​ലെ 9ന് ​പു​ന്ന​പ്ര കാ​ർ​മ​ൽ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന കാ​യി​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും.