പാ​ർ​ക്കിം​ഗ് തോ​ന്നി​യ​പ​ടി; കാ​ൽ​ന​ട​ക്കാ​ർ റോ​ഡി​ൽ!
Thursday, November 24, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​കു​ന്നു. അ​ന്പ​ല​പ്പു​ഴ ന​ഗ​ര​മ​ധ്യ​ത്തി​ൽ പാ​ർ​ക്കിം​ഗ് തോ​ന്നി​യ​പ​ടി​യാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​മ്പ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു സ​മീ​പം മോ​ട്ടോ​ർ​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ൺ​മു​ന്നി​ലാ​ണ് ഈ ​അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്.

നി​ര​വ​ധി ടെ​മ്പോ ട്രാ​വ​ല​റു​ക​ളും മി​നി ബ​സു​ക​ളു​മാ​ണ് ഇ​വി​ടെ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ടു വ​രെ പാ​ർ​ക്കു ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു പോ​ലും ഇ​തു​വ​ഴി ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. നേ​ര​ത്തെ ഈ ​വാ​ഹ​ന​ങ്ങ​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ലി​നു മു​ന്നി​ൽ പാ​ർ​ക്കിം​ഗ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​യ​ത്. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ ക​ൺ​മു​ന്നി​ൽ ഈ ​നി​യ​മ​ലം​ഘ​നം ന​ട​ന്നി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ആ​ധാ​രം എ​ഴു​ത്താ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു സു​ഗ​മ​മാ​യി ന​ട​ക്കാ​നോ ഇ​വ​രു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ കാ​ക്കാ​ഴം താ​ഴ്ച​യി​ൽ ന​സീ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് , പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി.