എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ നടന്നു. ഫാ. തോമസ് വലിയപറമ്പില്‍, ഫാ. സന്തോഷ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഫാ. എബി പുതിയാപറമ്പിലിന്റെ കാർമികത്വത്തിൽ മധ്യസ്ഥപ്രാര്‍ഥനയും പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ ഒപ്പീസും സ്നേഹവിരുന്നും നടന്നു.
റീജിയന് പ്രസിഡന്റ് സാബു കരിക്കംപള്ളി, യൂണിറ്റ് പ്രസിഡന്റ് വി.റ്റി. ജോസ് വാഴപ്പറമ്പില്‍, യൂണിറ്റ് സെക്രട്ടറി അന്നമ്മ ഫിലിപ്പ് ചക്കാലയ്ക്കല്‍, പ്രസുദേന്തി ഷാജി കാഞ്ഞൂപ്പള്ളി തുടങ്ങിയവർ നേതൃത്വം നല്കി.
സുവര്‍ണമുദ്ര പുരസ്കാരം
സമ്മാനിച്ചു
മാവേലിക്കര: കണ്ടിയൂര്‍ നവരാത്രി സംഗീതോത്സവ സമിതിയുടെ സുവര്‍ണമുദ്ര പുരസ്കാരം ഡോ. സദനം കെ. ഹരികുമാറിന് സമ്മാനിച്ചു. കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ കൂടിയ സുവര്‍ണമുദ്ര പുരസ്കാരദാന സമ്മേളനം ചലച്ചിത്ര സംവിധായകന് മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. കണ്ടിയൂര്‍ നവരാത്രി സംഗീതോത്സവസമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന സുവര്‍ണമുദ്ര പുരസ്കാരം, കര്‍ണാടക സംഗീതം, കഥകളി സംഗീതം, കഥകളി അഭിനയം, കഥകളി ഗവേഷണം, ശില്പകല എന്നീ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഡോ. സദനം കെ. ഹരികുമാറിന് ഈ വര്‍ഷം മധു ഇറവങ്കര സമ്മേളനത്തില്‍ സമ്മാനിച്ചു. 10,008 രൂപ കാഷ് അവാര്‍ഡ്, ഫലകം, പ്രശസ്തി പത്രം, അംഗവസ്ത്രം എന്നിവ അടങ്ങുന്നതാണ് പുരസ്ാരം.