തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ മ​ത്സ്യ​മോ​ഷ​ണം പതിവാകുന്നു
Wednesday, October 5, 2022 10:40 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ വ്യാ​പ​ക​മാ​യ മ​ത്സ്യമോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​കു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു നൂ​റുക​ണ​ക്കി​ന് മ​ത്സ്യവ്യാ​പാ​രി​ക​ളാ​ണ് ദി​വ​സ​വും എ​ത്തി​ച്ചേ​രു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി നാ​ട്ടു​കാ​രും മ​ത്സ്യം വാ​ങ്ങു​ന്ന​തി​നാ​യി ഹാ​ർ​ബ​റി​ൽ എ​ത്താ​റു​ണ്ട്. വി​ല​കൂ​ടി​യ മ​ത്സ്യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ വാ​ങ്ങി വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും വീ​ണ്ടും മ​ത്സ്യം വാ​ങ്ങാ​നാ​യി ലേ​ല​ഹാ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണം പ​തി​വാ​കു​ന്ന​ത്.
പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റും കാ​മ​റ​ക​ളും ഉ​ണ്ടെ​ങ്കി​ലും പ​ല​തും നി​ശ്ച​ല​മാ​ണ്. ഇ​ന്ന​ലെ വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നാ​യി അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി വാ​ങ്ങി​യ അ​ഞ്ചു കി​ലോ​ഗ്രാം വി​ല കൂ​ടി​യ മ​ത്സ്യം വാ​ഹ​ന​ത്തി​ൽനി​ന്നു ന​ഷ്ട​പ്പെ​ട്ടു. പോ​ലീ​സ് കാ​മ​റ​യി​ലൂ​ടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.