കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Monday, October 3, 2022 10:59 PM IST
വെ​ളി​യ​നാ​ട്: കോ​വി​ഡ് കാ​ല​ത്തു നി​ര്‍​ത്തി​വ​ച്ചി​രു​ന്ന വെ​ളി​യ​നാ​ടു വ​ഴി​യു​ള്ള മു​ഴു​വ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ളും പു​ന​രാം​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വി​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​നു ശേ​ഷം പൂ​ര്‍​ണ​തോ​തി​ല്‍ ജ​ന​ജീ​വി​തം ആ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ന്‍ തോ​തി​ല്‍ വ​ര്‍​ധി​ച്ചു.
മ​ണ്ഡ​ലം എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ ജി​ല്ലാ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ണ്ണി ക​ല്‍​ക്കി​ശേരി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​ട്ടു​ങ്ക​ല്‍, സ​ന​ല്‍​കു​മാ​ര്‍ മൂ​ല​യി​ല്‍, അ​നു ഏ​ബ്ര​ഹാം, അ​നി​യ​ച്ച​ന്‍ കൊ​ച്ചു​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.