റെ​യി​ൽ​വേ സ്റ്റേ​ഷ​നും പരിസരവും വൃ​ത്തി​യാ​ക്കി
Monday, October 3, 2022 10:57 PM IST
ഹ​രി​പ്പാ​ട്: ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ന​ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ​യും എം​ജി ന​ഗ​ർ, മൈ​ത്രി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും അ​നു​ബ​ന്ധ റോ​ഡു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന ശു​ചി​ത്വം 2022 പ​രി​പാ​ടി ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ ന​ട​ന്നു.
13 മ​ണി​ക്കൂ​ർ നീ​ണ്ടു​ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ഓ​ട​ക​ൾ ശു​ചീ​ക​രി​ച്ച് സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ ന​ഗ​ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു. രാ​വി​ലെ ന​ട​ന്ന യോ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എംഎ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​പ്പാ​ട് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​മ​ല അ​ശോ​കപ്പണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം രാ​ജു, ഡോ. ​എ​ൻ.​ര​മേ​ശ്‌, ഉ​മാ​മ​ണി, ആ​റ്റി​ങ്ങ​ൽ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.