ആശാ വർക്കേഴ്സ് അസോ. ജില്ലാ സമ്മേളനം
1227247
Monday, October 3, 2022 10:54 PM IST
ആലപ്പുഴ: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം നടന്നു. ആശാ വർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക, വേതനം എല്ലാമാസവും അഞ്ചിനു മുൻപ് നൽകുക, മിനിമം വേതനം 26,000 രൂപ നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ മുൻകാല പ്രാബല്യത്തോടെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി. എം.എ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ കെ. ജെ. ഷീല അധ്യക്ഷത വഹിച്ചു. ആശ മനോജ്, സുജകുമാരി, ഉഷാവിശ്വം, ശ്രീദേവി, മാധുരി, ശ്രീലേഖ, കെ.പി. സുബൈദ എന്നിവർ പ്രസംഗിച്ചു.