അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ യു​വാ​വി​നെ കാ​ണാ​താ​യി
Sunday, October 2, 2022 11:18 PM IST
മാ​വേ​ലി​ക്ക​ര: അ​ച്ച​ന്‍ കോ​വി​ലാ​റ്റി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ക​രി​പ്പു​ഴ കീ​ച്ചേ​രി​ക്ക​ട​വി​ല്‍ ‌ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​ഭ​വം. ക​ണ്ടി​യൂ​ര്‍ കാ​ള​ച്ച​ന്ത ഹ​രി​മ​ന്ദി​ര​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​നെ (28) ആ​ണ് കാ​ണാ​താ​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ​ണ്‍, ജി​ബി​ന്‍, അ​മ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് ഹ​രി​കൃ​ഷ്ണ​ന്‍ കീ​ച്ചേ​രി​ക്ക​ട​വി​ലെ​ത്തി​യ​ത്.
ഡോ​ണി​ന്‍റെ കോ​ഴി​പ്പാ​ല​ത്തെ വീ​ട്ടി​ലെ​ത്തി​യ​താ​ണ് ഹ​രി​കൃ​ഷ്ണ​ന്‍. ഇ​വി​ടെ​യെ​ത്തി​യ ശേ​ഷം ഹ​രി​കൃ​ഷ്ണ​ന്‍ ബൈ​ക്കി​ല്‍ നി​ന്നു വീ​ണു. വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കി​യെ​ടു​ക്കാ​നാ​ണ് ക​ട​വി​ലി​റ​ങ്ങി​യ​ത്. ന​ന്നാ​യി നീ​ന്താ​ന​റി​യു​ന്ന ഹ​രി​കൃ​ഷ്ണ​ന്‍ ആ​റ്റി​ല്‍ നീ​ന്താ​നി​റ​ങ്ങി. നീ​ന്തു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.
മൂ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍​ക്കും നീ​ന്ത​ല​റി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഹ​രി​കൃ​ഷ്ണ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്‌​കൂ​ബാ ടീ​മും വൈ​കി​യും തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. സ​ഹോ​ദ​ര​ൻ: ജ​യ​കൃ​ഷ്ണ​ൻ.