ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കെ യു​വാ​വ് പി​ടി​യി​ൽ; സ​ഹാ​യി ര​ക്ഷ​പ്പെട്ടു
Sunday, October 2, 2022 11:16 PM IST
ചെ​ങ്ങ​ന്നൂ​ർ : ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്ക​വെ യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ൻ്റെ പി​ടി​യി​ലാ​യി.​ചെ​റി​യ​നാ​ട് വി​ല്ലേ​ജി​ൽ അ​രി​യു​ണ്ണി​ശേ​രി കി​ഴ​ക്ക് നെ​ടും​ത​റ​യി​ൽ പ്ര​ശാ​ന്ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 30 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
പി​ടി​കൂ​ടു​മ്പോ​ൾ പ്ര​തി ചെ​റി​യ​നാ​ട് അ​രി​യു​ണ്ണി​ശേ​രി മു​റി​യി​ൽ ആ​വ​ണി​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​ധ്യ​ത്തി​ലു​ള്ള തോ​ടി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് വെ​ച്ച് ചാ​രാ​യം വാ​റ്റു​ക​യാ​യി​രു​ന്നു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹാ​യി ര​വി എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ പി​ടി​കൂ​ടാ​നാ​യി​ല്ല. തു​ട​ർ​ന്ന് അ​യാ​ളെ ര​ണ്ടാം പ്ര​തി​യാ​ക്കി ഒ​രു അ​ബ്കാ​രി കേ​സും എ​ടു​ത്തു.
ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റ് ഓ​ഫീ​സ​ർ ബി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജോ​ഷി ജോ​ൺ, സി​ഇ​ഒ​മാ​രാ​യ പി.​ആ​ർ. ബി​നോ​യ്, സി.​കെ. അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.