കൊ​​ല​​യ്ക്കു കാരണം വ്യ​​ക്തി​വൈ​​രാ​​ഗ്യം
Sunday, October 2, 2022 11:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സു​​ഹൃ​​ത്ത് ബി​​ന്ദു​​കു​​മാ​​റി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി വീ​​ടി​ന്‍റെ ത​​റ​ മാ​​ന്തി കു​​ഴി​​ച്ചി​​ട്ട കൃ​​ത്യം വി​​ശ​​ദീ​​ക​​രി​​ക്കു​​മ്പോ​​ള്‍ ഭാ​​വ​​വ്യ​​ത്യാ​​സ​​ങ്ങ​​ളി​​ല്ലാ​​തെ മു​​ത്തു​​കു​​മാ​​ര്‍. കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ രീ​​തി​​ക​​ളെ​​ല്ലാം മു​​ത്തു​​കു​​മാ​​ര്‍ പോ​​ലീ​​സി​​നോ​​ട് ഒ​​രു കൂ​​സ​​ലും​​കൂ​​ടാ​​തെ​​യാ​​ണ് വി​​ശ​​ദീ​​ക​​രി​​ച്ച​​ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍ പാ​​തി​​ര​​പ്പ​​ള്ളി​​യി​​ല്‍നി​​ന്നു അ​​റ​​സ്റ്റ് ​ചെ​​യ്ത ആ​​ര്യാ​​ട് മ​​റ്റ​​ത്തി​​ല്‍ മു​​ത്തു​​കു​​മാ​​റി(53)​​നെ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​ച്ച​​ത്.
വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ പോ​​ലീ​​സ് സം​​ഘം മു​​ത്തു​​കു​​മാ​​റി​​നെ ബി​​ന്ദു​​കു​​മാ​​ര്‍ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട ച​​ങ്ങ​​നാ​​ശേ​​രി പൂ​​വം എ​​സി കോ​​ള​​നി​​യി​​ലു​​ള്ള മു​​ത്തു​​കു​​മാ​​റി​ന്‍റെ വാ​​ട​​ക വീ​​ട്ടി​​ലെ​​ത്തി​​ച്ചു. ഇ​​വി​​ടെ​​വ​​ച്ചാ​​ണ് മു​​ത്തു​​കു​​മാ​​ര്‍ കൊ​​ല​​പാ​​ത​​ക കൃ​​ത്യം ഒ​​രു ക​ഥ ​പോ​​ലെ വി​​ശ​​ദീ​​ക​​രി​​ച്ച​​ത്.
ബൈ​​ക്കി​​ല്‍ പൂ​​വ​​ത്തു​​ള്ള വീ​​ട്ടി​​ലെ​​ത്തി​​യ ബി​​ന്ദു​​കു​​മാ​​റും മു​​ത്തു​​കു​​മാ​​റും മ​​റ്റ് ര​​ണ്ടു​​പേ​​രും ചേ​​ര്‍​ന്ന് മ​​ദ്യ​​പി​​ച്ചു. ഇ​​തി​​നി​​ട​​യി​​ല്‍ വാ​​ക്കു​​ത​​ര്‍​ക്ക​​മു​​ണ്ടാ​​യി. മൂ​​വ​​രും ചേ​​ര്‍​ന്ന് ബി​​ന്ദു​​കു​​മാ​​റി​​നെ ക്രൂ​​ര​​മാ​​യി മ​​ര്‍​ദി​​ച്ചു. മ​​ര​​ണ​​പ്പെ​​ട്ട ബി​​ന്ദു​​കു​​മാ​​റി​​നെ മൂ​​വ​​രും ചേ​​ര്‍​ന്ന് വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള ഷെ​​ഡി​​ന്‍റെ ത​​റ​തു​​ര​​ന്ന് കു​​ഴി​​ച്ചി​​ട്ട​​താ​​യും മു​​ത്തു​​കു​​മാ​​ര്‍ വി​​ശ​​ദീ​​ക​​രി​​ച്ചു.
ബി​​ന്ദു​​കു​​മാ​​റു​​മാ​​യി നി​​ല​​നി​​ന്നി​രു​ന്ന വ്യ​​ക്തി​വൈ​​രാ​​ഗ്യ​​മാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. കൃ​​ത്യ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ടു​​പേ​​രെ​​ക്കൂ​​ടി അ​​റ​​സ്റ്റ്‌​​ചെ​​യ്ത് ചോ​​ദ്യം ചെ​​യ്താ​​ലെ കൊ​​ല​​പാ​​ത​​ക കാ​​ര​​ണ​​ങ്ങ​​ളും മ​​റ്റും വ്യ​​ക്ത​​മാ​​കു​​ക​​യു​​ള്ളൂ​​വെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ ഭാ​​ഷ്യം.
ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി സി.​​ജി.​ സ​​ന​​ല്‍, എ​​സ്എ​​ച്ച്ഒ റി​​ച്ചാ​​ര്‍​ഡ് വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​യെ തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി കൃ​​ത്യം​ ന​​ട​​ന്ന പൂ​​വ​​ത്തു​​ള്ള മു​​ത്തു​​കു​​മാ​​റി​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​ച്ച​​ത്.
കൊ​​ല​​പാ​​ത​​ക​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം മ​​റ​​വു​​ചെ​​യ്യാ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ചെ​​ന്നു ക​​രു​​തു​​ന്ന മ​​ണ്‍​വെ​​ട്ടി​​യും ക​​മ്പി​​പ്പാ​​ര​​യും സ​​മീ​​പ വീ​​ട്ടി​​ല്‍നി​​ന്നും മു​​ത്തു​​കു​​മാ​​ര്‍ പോ​​ലീ​​സി​​നു കാ​​ട്ടി​​ക്കൊ​​ടു​​ത്തു. മൃ​​ത​​ദേ​​ഹം മ​​റ​​വു​ചെ​​യ്യാ​​ന്‍ സി​​മ​​ന്‍റ് വാ​​ങ്ങി​​യ തൃ​​ക്കൊ​​ടി​​ത്താ​​നം മു​​ക്കാ​​ട്ടു​​പ​​ടി​​യി​​ലു​​ള്ള സി​​മ​ന്‍റു ക​​ട​​യി​​ലും പ്ര​​തി​​യെ എ​​ത്തി​​ച്ച് പോ​​ലീ​​സ് തെ​​ളി​​വെ​​ടു​​ത്തു.