സി​ഐ​ടി​യു ആലപ്പുഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, October 1, 2022 10:59 PM IST
അ​മ്പ​ല​പ്പു​ഴ: സി​ഐ​ടി​യു 16-ാമ​ത്‌ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‌ തു​ട​ക്ക​മാ​യി. പു​ന്ന​പ്ര ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ മ​ണ്ഡ​പ​ത്തി​ലെ പു​ഷ്‌​പാ​ർ​ച്ച​ന​യ്‌​ക്ക്‌ ശേ​ഷം പി.​കെ. സോ​മ​ൻ ന​ഗ​റി​ൽ (പ​റ​വൂ​ർ ഇ ​എം എ​സ്‌ ഓ​ഡി​റ്റോ​റി​യം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്‌. സ​ലാം എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി.

ഡി.​ബി. അ​ജി​ത്ത്‌​കു​മാ​ർ ര​ചി​ച്ച്‌ വി.​കെ. വി​ശ്വ​നാ​ഥ​ൻ സം​ഗീ​തം പ​ക​ർ സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. എ​ച്ച്‌. സ​ലാം എം​ എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി. ​രാ​ജ​മ്മ​യും എ​ൻ.​ആ​ർ. ബാ​ബു​രാ​ജും ര​ക്ത​സാ​ക്ഷി, അ​നു​ശോ​ച​ന പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗാ​ന​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ജി​ല്ലാ ട്ര​ഷ​റ​ർ എ. ​മ​ഹേ​ന്ദ്ര​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. കെ.​എ​ൻ. ഗോ​പി​നാ​ഥ്‌, പി.​പി ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ, സി.​ബി. ച​ന്ദ്ര​ബാ​ബു, സി.​എ​സ്‌. സു​ജാ​ത, സു​നി​താ കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.