ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക​യി​ൽ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ
Saturday, October 1, 2022 10:59 PM IST
മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​നാ​ൾ അ​ഞ്ചു മു​ത​ൽ 16 വ​രെ. അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​നു റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം കൊ​ടി​യേ​റ്റും. വി​വി​ധ ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല, ല​ദീ​ഞ്ഞ്, തിരു​നാ​ൾ സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.15ന് ​സ​പ്ര​യും തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ആ​റി​ന് വൈ​കു​ന്നേ​രം 4.50ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​നു വൈ​കു​ന്നേ​രം 4.50ന് ​മ​ല​ങ്ക​ര റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്ക ബാ​വ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എ​ട്ടി​നു രോ​ഗീ​ദി​ന​മാ​യ ആ​ച​രി​ക്കും. ഒ​ൻ​പ​തി​ന് ആ​വി​ലാ​യി​ലെ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. 13ന് ​രാ​വി​ലെ എ​ട്ടി​ന് ഇ​ല​ക്തോ​ര​ൻ​മാ​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. 14ന് ​രാ​വി​ലെ 6.15ന് ​സു​റി​യാ​നി ക്ര​മ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​സ്വ​രൂ​പം പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 7.15ന് ​പു​തി​യ പ്ര​സു​ദേ​ന്തി​യെ​യും സ്ഥാ​ന​ക്കാ​രെ​യും വാ​ഴി​ക്ക​ൽ.

15ന് ​വൈ​കു​ന്നേ​രം 4.50ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്നു ക​പ്ലോ​ൻ വി​കാ​രി​യെ വാ​ഴി​ക്ക​ലും ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 16ന് ​രാ​വി​ലെ 5.30നും 7.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​അ​ല​ൻ വെ​ട്ടു​കു​ഴി, സ​ന്ദേ​ശം: റ​വ.​ഡോ.​മാ​ണി പു​തി​യി​ടം, 2.30ന് ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കു വാ​ഹ​ന ​പ്ര​ദ​ക്ഷി​ണം, 8.45ന് ​കൊ​ടി​യി​റ​ക്ക്. തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി തി​രു​നാ​ൾ ക​മ്മി​റ്റി അ​റി​യി​ച്ചു.

റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​വ​ർ​ഗീ​സ് ത​ട്ടാ​ര​ടി​യി​ൽ, ഫാ. ​ടോ​ണി ന​മ്പി​ശേ​രി​ക്ക​ളം, ഫാ. ​ബി​ബി​ൻ വ​ള്ള​വ​ശേ​രി, പ്ര​സു​ദേ​ന്തി ലൂ​ക്കാ​ച്ച​ൻ വ​ലി​യ​കു​ന്നി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ഷി തോ​മ​സ്, ടി.​കെ ജോ​സ​ഫ്, വി.​സി ദേ​വ​സ്യ, പി​ആ​ർ​ഒ ജോ​പ്പ​ൻ വാ​രി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.