വില്പനയ്ക്കായി സൂക്ഷിച്ച 101 കുപ്പി മദ്യവുമായി പിടിയിൽ
1226346
Friday, September 30, 2022 11:03 PM IST
അമ്പലപ്പുഴ: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യവുമായി മധ്യവയ സ്കൻ പിടിയിൽ.
പുന്തല നമ്പൂതിരിപ്പറമ്പിൽ രാജേന്ദ്രൻ (65) നെയാണ് ഇന്നലെ പുലർച്ചെ അമ്പലപ്പുഴ സബ് ഇൻസ്പെകടർ ടോൾസൺ പി. ജോസഫ്, സിപിഒമാരായ ജോസഫ് ജോയ്, മുഹമ്മദ് ഷഫീക്, ഡ്രൈവർ അനീഷ് ഗോപിനാഥ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വീട്ടമ്മയുടെ മാല കവർന്നു
മാവേലിക്കര: ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവർന്നു. ഈരേഴ വടക്ക് ചാങ്ങയിൽ പുത്തൻവീട്ടിൽ ഗീതാകുമാരിയുടെ മാലയാണ് കവർന്നത്. ഏഴു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് നെയ്യാത്ത് മുക്കിനു സമീപത്ത് ഇന്നലെ വൈകിട്ട് 5.45 നായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഗീതാകുമാരിയുടെ അടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ ബൈക്ക് യാത്രികനായ യുവാവ് മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധ പ്രകടനം
മാവേലിക്കര: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരായ വിമുക്ത സൈനികരെ ഒരു പറ്റം രാഷ്ട്രീയ ഗുണ്ടകള്‍ അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എക്സ് സര്‍വീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രതിഷേധ റാലി ബുദ്ധ ജംഗ്ഷനില്‍ സമാപിച്ചു. മാവേലിക്കര മുനിസിപ്പല്‍ ചെയർമാന് കെ.വി.ശ്രീകുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.