നബിദിന സന്ദേശ റാലി നടത്തി
1226339
Friday, September 30, 2022 11:01 PM IST
കായംകുളം: കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ് എസ്എഫ് കായംകുളം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി നടത്തി. ശഹീദാർ മസ്ജിദ് അങ്കണത്തിൽനിന്ന് ആരംഭിച്ചു നഗരം ചുറ്റി പ്രതാംഗമൂട് ജംഗ്ഷനിൽ സമാപിച്ചു.
ദഫ്മുട്ടിന്റെയും പ്രകീർത്തന കാവ്യങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. സയ്യിദ് ചാലിശേരി തങ്ങൾ, എ. ത്വാഹാ മുസ്ലിയാർ, എ. എം. ബഷീർ ഫൈസി, ജെ. നിസാർ സഖാഫി, ഇമാമുദ്ദീൻ സഖാഫി, അനസ് ശാമിൽ ഇർഫാനി, അബ്ദുൽ വാഹിദ് മഹ്ളരി, എ അബ്ദുൽ ഖയ്യൂം, ഫൈസൽ യൂസുഫ്, അഫ്സൽ കോട്ടോളി, അഷ്റഫ് നിലയ്ക്കൽ എന്നിവർ നേതൃത്വം നല്കി.
അവലോകനം നടന്നു
മാവേലിക്കര: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് മാവേലിക്കര നിയോജക മണ്ഡലതല അവലോകനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് കെ.വി. ശ്രീകുമാര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി.എസ് എന്നിവര്‍ മുഖ്യ അതിഥികളായി. ഡോ.കെ.മോഹന്‍കുമാര്‍, ഷീബ സതീഷ്, വിവിധ ബാങ്ക് മാനേജര്‍മാര്‍, വിവിധ വകുപ്പുകളുടെ താലൂക്ക് തലഓഫീസര്മാര് എന്നിവര്‍ പങ്കെടുത്തു.