കർഷക കോൺഗ്രസ് മാർച്ചും ധർണയും നടത്തി
1226338
Friday, September 30, 2022 11:01 PM IST
മങ്കൊമ്പ്: കർഷക കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീ സിലേക്ക് മാർച്ചും ധർണയും നടത്തി.
നെൽവിത്തിന് കർഷകർ മുൻകൂർ പണം അടയ്ക്കാനുള്ള നിർദേശം പിൻവലിക്കുക, നെല്ലു സംഭരണ വില കിലോയ്ക്ക് 35 രൂപയായി വർധിപ്പിക്കുക, പാഡി ലോൺ സിബിൽ സ്കോറിൽനിന്നും ഒഴിവാക്കുക, പമ്പിംഗിനുള്ള വൈദുതി ചാർജ് പൂർണമായും സർക്കാർ വഹിക്കുക, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ സമരം ഉദ്ഘടാനം ചെയ്തു. അലക്സ് മാത്യു, ബിജു വലിയവീടൻ, പി.ടി. സ്കറിയ, പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെജിഒഎ ജില്ലാ പഠന ക്യാമ്പ്
ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. നവകേരള കർമ പദ്ധതിയിൽ സിവിൽ സർവീസിന്റെ പങ്ക് ഏറെ വലുതാണന്ന് എച്ച്. സലാം പറഞ്ഞു.
ആലപ്പുഴ രാമവർമ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് ജെ. പ്രശാന്ത് ബാബു അധ്യക്ഷനായി. പി.വി. ജിൻരാജ്, അംഗം ഡോ. സിജി സോമരാജൻ, സി.കെ. ഷിബു, എ. ആർ. സുന്ദർലാൽ എന്നിവർ പ്രസംഗിച്ചു.