ക​രു​മാ​ടി​യി​ൽ നാ​ഗ​ക്ഷേ​ത്ര​ത്തി​നു നേ​രേ അ​ക്ര​മം, നാഗശിലകൾ തകർത്തു
Friday, September 30, 2022 11:01 PM IST
അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി​യി​ൽ നാ​ഗ​ക്ഷേ​ത്ര​ത്തി​നു നേ​രേ അ​ക്ര​മം. നാ​ഗ​ശി​ല​ക​ൾ ത​ക​ർ​ത്ത ശേ​ഷം ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞു.

ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ക​രു​മാ​ടി കൂ​റ്റേ​ഴ​ത്ത് നാ​ഗ​ക്ഷേ​ത്ര​ത്തി​നു നേ​രേ​യാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ക്ര​മം ന​ട​ത്തി​യ​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടുവ​ർ​ഷം മു​ൻ​പ് പു​നഃ​പ്ര​തി​ഷ്ഠ​യും ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ർ എ​ത്തി​യ​പ്പോ​ൾ ചാ​ക്കി​ൽ നി​റ​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് നി​ക്ഷേ​പി​ച്ച​താ​യും നാ​ഗ​വി​ഗ്ര​ഹ​ങ്ങ​ൾ ഇ​ള​ക്കി​മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​താ​യും ക​ണ്ടു. ഹ​രി​ത ക​ർ​മസേ​ന വ​ഴി ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ നി​ക്ഷേ​പി​ച്ച​താ​കാ​മെ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഇ​തി​നു മു​മ്പ് സ​മീ​പ​ത്തെ നാ​ഗ​നാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​തേ ത്തുട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സും ത​യാ​റാ​യി​ല്ല. അ​ക്ര​മ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് ഹൈ​ന്ദ​വ സം​ഘ​ട​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.