ഫു​ട്ബോ​ൾ: നാ​യ​ർ സ​മാ​ജം സ്കൂ​ളി​നു കി​രീ​ടം
Friday, September 30, 2022 10:55 PM IST
മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 16 ടീ​മു​ക​ളും ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ 15 ടീ​മു​ക​ളും സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ ഏഴു ടീ​മു​ക​ളു​മാ​ണ് മ​ത്സ​രി​ച്ച​ത്. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും നാ​യ​ർ സ​മാ​ജം കി​രീ​ടം നേ​ടി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് മു​ള​ക്കു​ഴ​യെ​യും ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ ചെ​റി​യ​നാ​ട് എ​സ്‌വി​എ​ച്ച്എ​സി​നെ​യും എ​തി​രി​ല്ലാ​ത്ത രണ്ടു ഗോ​ളു​ക​ൾ​ക്കും സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ ഡി​ബി​എ​ച്ച്എ​സ് ചെ​റി​യ​നാ​ടി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നാ​യ​ർ സ​മാ​ജം കീ​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി

അ​മ്പ​ല​പ്പു​ഴ: പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഉ​ണ​ർ​വ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സ​ബ് ഡി​വി​ഷ​നി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 88 യോ​ദ്ധാ​ക്ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
അ​മ്പ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​നം അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ബി​ജു വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യദി​വ​സം പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ് ക്ലാ​സ്  ന​യി​ച്ചു.