സ​ർ​ക്കാ​ർ ഓ​ഫീസു​ക​ളി​ലെ നി​ർ​ബ​ന്ധി​ത പി​രി​വി​നെ​തി​രേ ജീ​വ​ന​ക്കാ​ർ
Friday, September 30, 2022 10:55 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ളി​ൽ ഭ​ര​ണക​ക്ഷി​ യൂ​ണി​യ​ൻ ന​ട​ത്തു​ന്ന നി​ർ​ബ​ന്ധി​ത പി​രി​വി​നെ​തി​രേ ജീ​വ​ന​ക്കാ​ർ. പാ​ർ​ട്ടി ഫ​ണ്ടി​ന്‍റെ പേ​രി​ലാ​ണ് പ്ര​വ​ർ​ത്ത​നസ​മ​യ​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്.
വ​ഴ​ങ്ങാ​ത്ത​വ​ർ​ക്കെ​തി​രേ സ്ഥ​ലം മാ​റ്റ ഭീ​ഷ​ണി ഉ​ൾ​പ്പെടെ നേ​താ​ക്ക​ൾ താ​ക്കീ​ത് ന​ൽ​കു​ന്നു​മു​ണ്ട്. പ്യൂൺ മു​ത​ൽ യു​ഡി ക്ല​ർ​ക്ക് വ​രെ​യു​ള്ള​വ​ർ​ക്ക് 5000 രൂ​പ​യും മ​റ്റ് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 15,000 രൂ​പ വ​രെ നി​ർ​ബ​ന്ധി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. യൂ​ണി​യ​ൻ സ​മ്മേ​ള​ന​ങ്ങ​ളു​ടെ പേ​രി​ലും മ​റ്റു പ​രി​പാ​ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള നി​ര​ന്ത​രം പ​ണ​പ്പി​രി​വ് കൂ​ടാ​തെ​യാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി ഫ​ണ്ടി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രെ പി​ഴി​യു​ന്ന​ത്.
ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വാ​ക്കു​ത​ർ​ക്കം വ​രെ ഉ​ണ്ടാ​കു​ന്നു​ണ്ട്. കു​റ​ച്ചുവ​ർ​ഷ​ങ്ങ​ളാ​യി പ്ര​ള​യം, കോ​വി​ഡ് മൂ​ലം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
ലീ​വ് സ​റ​ണ്ട​ർ കാ​ര്യ​ത്തി​ൽ ഇ​ക്കൂ​ട്ട​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പ​ണ​പ്പിരി​വ് ന​ട​ത്തു​ന്ന​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്തം ഓ​ഫീസു​ക​ളി​ൽ ഹാ​ജ​രാ​കാ​ത്ത​വ​രാ​ണെ​ന്നും ആ​രോ​പ​ണമു​ണ്ട്. ര​സീ​തു​ക​ളി​ൽ കാ​ർ​ബ​ൺ പേ​പ്പ​ർ ഉ​പ​യോ​ഗി​ക്കാ​തെ ന​ൽ​കു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.
എ​ന്തു ഭീഷ​ണി മു​ഴ​ക്കി​യാ​ലും 500 രൂ​പ​യി​ൽ കൂ​ടു​ത​ൽ ത​രി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ.