സൗ​ജ​ന്യ​ മ​രു​ന്നു വി​ത​ര​ണം
Thursday, September 29, 2022 10:38 PM IST
അ​മ്പ​ല​പ്പു​ഴ: നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ ന​ൽ​കി അ​മ്പ​ല​പ്പു​ഴ കു​ടും​ബവേ​ദി. ഇ​തി​നാ​യി പ്ര​ത്യേ​ക ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ലാ​രം​ഭി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് വ​ട​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളി​ൽ​പ്പെ​ട്ട സ്ഥി​ര​മാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന നി​ർ​ധ​ന​ർ​ക്കാ​ണ് കു​ടും​ബവേ​ദി ജീ​വ​ൻര​ക്ഷാ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.
ഇ​തി​നാ​യി ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​ക്കൊ​പ്പം പ്ര​ത്യേ​ക അ​പേ​ക്ഷ​യും ന​ൽ​ക​ണം. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മ​രു​ന്നു​മെ​ത്തി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യും ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും ഓ​ഫീ​സി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​കാം. കൂ​ടാ​തെ പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു പ്ര​തി​മാ​സം മൂ​ന്നു ഡ​യാ​ലി​സി​സു​ക​ൾ കു​ടും​ബവേ​ദി ന​ൽ​കു​മെ​ന്നും വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ ഗോ​പാ​ല​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.