സെ​ന്‍റ് സേ​വി​യേ​ഴ്‌​സില്‍ കാ​യി​ക​മേ​ള
Thursday, September 29, 2022 10:34 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ കാ​യി​ക ദി​നാ​ഘോ​ഷം ന​ട​ത്തി. അത്‌ലറ്റി​ക്‌​സ് ഗ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ ഹൗ​സ് വൈ​സ് ന​ട​ന്നു. എ​ട​ത്വ എസ്ഐ സി.​ജി. സ​ജി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് മാ​ളേ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മോ​ളി​ക്കു​ട്ടി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​റ്റോ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഹൃ​ദ​യ ദി​നാ​ഘോഷം നടത്തി

മാ​ന്നാ​ർ: പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ലോ​ക​ഹൃ​ദ​യ ദി​ന​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​രു​മ​ല കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ ന​ട​ത്തി​യ രോ​ഗി​ക​ൾ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കു​ന്ന ഹാ​ർ​ട്ട്‌ ടു ​ഹാ​ർ​ട്ട്‌ പ്രോ​ഗ്രാം ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി.