റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Wednesday, September 28, 2022 10:47 PM IST
മാ​വേ​ലി​ക്ക​ര: മി​ച്ച​ല്‍ ജം​ഗ്ഷ​നി​ല്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ സി​ഗ്ന​ല്‍ തെ​റ്റി​ച്ചെ​ത്തി​യ സ്വ​കാ​ര്യ ബ​സിടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. ചെ​ന്നി​ത്ത​ല തൃ​പ്പ​രും​തു​റ തെ​ക്കേ​ക്കു​റ്റ് റെ​യ്ച്ച​ല്‍ ജേ​ക്ക​ബ് (​രാ​ജ​മ്മ-82) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല-​കാ​യം​കു​ളം റൂ​ട്ടി​ലോ​ടു​ന്ന സ്വാ​മി എ​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.40 നാ​ണ് സം​ഭ​വം. മി​ച്ച​ല്‍ ജം​ഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് സി​ഗ്ന​ല്‍ കാ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സ് സി​ഗ്ന​ല്‍ ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പ് വ​ട​ക്കോ​ട്ട് തി​രി​ക്ക​വേ ബ​സി​നു മു​ന്‍​പി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന റെ​യ്ച്ച​ലി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ്ര​ര്‍​ഥ​നാ കേ​ന്ദ്ര​ത്തി​ല്‍നി​ന്നു പ്രാ​ര്‍​ഥ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മാ​വേ​ലി​ക്ക​ര പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഡ്രൈ​വ​ര്‍ പു​ലി​യൂ​ര്‍ ആ​ല​പ്പ​ള​ളി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ അ​നൂ​പ് അ​നി​യ​ന്‍ (30) പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. മ​രി​ച്ച റെ​യ്ച്ച​ല്‍ മാ​രാ​മ​ണ്‍ ക​ള​രി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജേ​ക്ക​ബ്. മ​ക്ക​ള്‍: ജോ​ഷി, ജി​ഷി, ജൂ​ഡി (മൂ​വ​രും യു​എ​സ്). മ​രു​മ​ക്ക​ള്‍: സോ​മി, ഷി​ജു (ഇ​രു​വ​രും യു​എ​സ്), പ​രേ​ത​യാ​യ മി​നി.