ക​ല്ലു​മ​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം; അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ ഉ​ട​ൻ: എംഎൽഎ
Wednesday, September 28, 2022 10:46 PM IST
മാ​വേ​ലി​ക്ക​ര: കി​ഫ്ബി വ​ഴി 38.22 കോ​ടി ചെ​ല​ഴി​വ​ഴി​ച്ച് നി​ര്‍​മി​ക്കു​ന്ന ക​ല്ലു​മ​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ര​ണ്ടാ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് എം. ​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ. ക​ല്ലി​ട​ലി​ന് ശേ​ഷം സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന് ഏ​ജ​ന്‍​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ല്‍, സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള 4(1) വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ല്‍, ഭൂ​മി ഉ​ട​മ​ക​ളു​ടെ ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്ക​ല്‍, പ്രാ​രം​ഭ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ല്‍ എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കും.

ചെ​ങ്ങ​ന്നൂ​ര്‍-​മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ മാ​വേ​ലി​ക്ക​ര സ്റ്റേ​ഷ​ന് വ​ട​ക്കു ഭാ​ഗ​ത്തു​ള്ള എ​ല്‍​സി ന​മ്പ​ര്‍ 28 ലാ​ണ് മേ​ല്‍​പ്പാ​ലം വ​രു​ന്ന​ത്. റെ​യി​ല്‍​വേ ഗേ​റ്റി​ന് പ​ടി​ഞ്ഞാ​റ് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വെ​ള്ളൂ​ര്‍​കു​ളം മു​ത​ല്‍ ഗേ​റ്റി​ന് കി​ഴ​ക്ക് ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ വ​രെ 500 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 10.20 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം.