എ​ട​ത്വ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍ നി​രാ​ഹാ​ര സ​മ​രം
Wednesday, September 28, 2022 10:46 PM IST
എ​ട​ത്വ: വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ട​ത്വ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി. വീ​യ​പു​രം പ്ര​ദേ​ശ​ത്തെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വി​ത​ര​ണ ലൈ​ന്‍ പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത്.

ര​ണ്ടാം വാ​ര്‍​ഡി​ല്‍ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പാ​ള​യ​ത്തി​ല്‍ കോ​ള​നി​യി​ലെ​യും പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന പ്ര​യാ​റ്റേ​രി​ല്‍ മ​ണി​യ​ന്‍​കേ​രി​ല്‍, ക​ാഞ്ഞി​രം​തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും പൈ​പ്പു​ക​ള്‍ പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

തു​ര​ത്തേ​ല്‍ പാ​ല​ത്തി​നു താ​ഴെ പൈ​പ്പുപൊ​ട്ടി ഒ​രു വ​ര്‍​ഷ​മാ​യി ശു​ദ്ധ​ജ​ലം തോ​ട്ടി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. എ​ട​ത്വ ജ​ലഅ​ഥോ​റി​റ്റി വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​രോ​പി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​സി. എ​ന്‍​ജി​നി​യ​ര്‍ ഉ​റ​പ്പുന​ല്‍​കി​യ​തി​നെത്തുട​ര്‍​ന്ന് സ​മ​രം അ​വ​സാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.