ഓർമിക്കാൻ
Wednesday, September 28, 2022 10:43 PM IST
വൈ​ദ്യു​തി മു​ട​ങ്ങും

പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ, ചൂ​പ്ര​ത്ത്, മാ​ങ്ങ​ന്യാ, ക്രി​സ്തു​രാ​ജ്, ത​ങ്കി പ​ള്ളി എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തുമു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ, മി​ൽ​മ, ഹി​മാ​ല​യ, ന്യൂ ​പൈ​സ​ൺ, വിപി പ്ലാ​സ്റ്റി​ക്, പാ​ർ​ക്ക്‌ പോ​ളി​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നുരാ​വി​ലെ ഒ​മ്പ​തുമു​ത​ൽ ആ​റുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

അ​മ്പ​ല​പ്പു​ഴ: സെ​‌ക‌്ഷ​ൻ പ​രി​ധി​യി​ൽ കോ​ല​ടി​ക്കാ​ട്, കാ​രി​ക്ക​ൽ, വൈ​പ്പു​മു​ട്ട്, ക​ട്ട​ക്കു​ഴി, ക​ട്ട​ക്കു​ഴി ഈ​സ്റ്റ്‌, വെ​ള്ള​ക്ക​ട, ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ടെം​ബി​ൾ, സു​ധീ​ർ ഐ​സ് എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ങ്കൊ​മ്പ്: ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കി​ട​ങ്ങ​റ-​ക​ണ്ണാ​ടി റോ​ഡി​ൽ അ​മ്മ​നാ​പ്പ​ള്ളി മു​ത​ൽ പ​ഴേ​കാ​ട് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​ന്നു വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പിഎം കി​സാ​ൻ രേ​ഖ​ക​ൾ ചേ​ർ​ക്കാം

മ​ങ്കൊ​മ്പ്: പിഎം കി​സാ​ൻ ആ​നു​കൂ​ല്യം തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന​തി​നു ഇ​കെ​വൈ​സി​യും എ​യിം​സി​ൽ സ്ഥ​ല​വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നും പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ സേ​വ​നം (80 രൂ​പ പ്ര​കാ​രം) ഇ​ന്നു പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​നി​ൽ ല​ഭ്യ​മാ​ണെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

വ​രു​മാ​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 2019 ഡി​സം​ബ​ർ 31ന് ​മു​ൻ​പ് മു​ത​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ മൂ​ന്നു മാ​സ​ത്തി​ന​കം ഏ​റ്റ​വും പു​തി​യ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം. സ​മ​യ പ​രി​ധി​ക്ക​കം വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​വ​ർ​ക്ക് തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ചേ​ർ​ത്ത​ല: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ ബാ​ച്ചി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഒ​ന്നി​ന് ന​ട​ത്തും. പ്രോ​വി​ഡ​ൻ​സ് ജം​ഗ്ഷ​ന് കി​ഴ​ക്ക് വ​ശ​മു​ള്ള കോ-​ഓ​പ്പ​റേ​റ്റി​വ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ ന​ട​ത്തും.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ഫി​ഷ​റീ​സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​ത്യേ​ക സീ​റ്റ് സം​വ​ര​ണ​മു​ണ്ട്. 50% മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള​ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത, അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തേ​വ​രെ അ​പേ​ക്ഷാ​ഫോം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 944683 5303/8547618290 എ​ന്നീ ന​മ്പ​രു​ക​ളി​ലോ, www.klkma.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

അ​ധ്യാ​പ​ക ഒ​ഴി​വ്

ത​ല​വ​ടി: ഗ​വ​. മോ​ഡ​ൽ യു​പി സ് കൂ​ളി​ൽ പാ​ർ​ട്ട് ടൈം ​ജൂ​ണിയ​ർ ഹി​ന്ദി ലാം​ഗ്വേ​ജ് ടീ​ച്ച​റി​ന്‍റെ ഒ​ഴി​വി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. നാ​ളെ ര​ണ്ടി​ന് അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​ച്ചേ​ര​ണം.

ന്യു ​ഇ​ന്ത്യാ ലി​റ്റ​റ​സി പ്രോ​ഗ്രാം

ആ​ല​പ്പു​ഴ: ന്യു ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കി. പി​എ​ഫ്എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​റേ​റ്റി​ലെ ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ര്‍ എ. ​രാ​ജേ​ഷ്, ഓ​പ്പ​റേ​റ്റിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എം.​എ​ന്‍. റോ​യ്, ജി​തി​ന്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യഘ​ട്ട​ത്തി​ല്‍ 5000 പേ​രെ സാ​ക്ഷ​ര​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ക്ഷ​യ​രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ക്ഷ​യ​രോ​ഗി​ക​ളെ സാ​മ്പ​ത്തി​ക​മാ​യോ ഭ​ക്ഷ​ണ​വും മ​റ്റ് അ​വ​ശ്യവ​സ്തു​ക്ക​ളും എ​ത്തി​ച്ചു ന​ല്‍​കി​യോ കു​റ​ഞ്ഞ​ത് ആ​റു മാ​സ​ക്കാ​ല​യ​ള​വി​ല്‍ സ​ഹാ​യി​ക്കാ​ന്‍ താ​ത്പര്യ​മു​ള്ള​വ​ര്‍ ജി​ല്ലാ ടി​ബി കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0477 2252861. ഇ-​മെ​യി​ല്‍: dtoalpy@ gmail.com