ലോ​ക ടൂ​റി​സം ദി​ന​ത്തി​ല്‍ ബീ​ച്ചു​ക​ള്‍ ശു​ചീ​ക​രി​ച്ച് നൈ​പു​ണ്യ​യി​ലെ കു​ട്ടി​ക​ള്‍
Wednesday, September 28, 2022 10:43 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ കോ​ള​ജ് ടൂ​റി​സം ക്ല​ബ്ബി​ന്‍റെ​യും ആ​ല​പ്പു​ഴ ഡി​ടിപി​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക വി​നോ​ദ സ​ഞ്ചാ​ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബീ​ച്ചു​ക​ള്‍ ശു​ചി​യാ​ക്കി. പ​രി​പാ​ടി​യി​ല്‍ കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ്, നേ​ച്ച​ര്‍ ക്ല​ബ് അം​ഗ​ങ്ങ​ള്‍, ടീ​ച്ച​ര്‍ പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചേ​ര്‍​ത്ത​ല​യി​ലെ പ്ര​മു​ഖ ടൂ​റി​സ്റ്റ് സ്‌​പോ​ട്ടാ​യ അ​ന്ധ​കാ​ര​ന​ഴി ബീ​ച്ചി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്കു കൈ​മാ​റി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.