ശി​ല്പ​ശാ​ല​യും അ​വ​ലോ​ക​ന​യോ​ഗ​വും
Wednesday, September 28, 2022 10:43 PM IST
മ​ങ്കൊ​മ്പ്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, കു​ട്ട​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​രംഭക​വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ ശി​ല്പ​ശാ​ല​യും അ​വ​ലോ​ക​യോ​ഗ​വും ന​ട​ക്കു​മെ​ന്ന് കു​ട്ട​നാ​ട് ഉ​പ​ജി​ല്ല വ്യ​വ​സാ​യ ഓ​ഫീ​സ​ർ ജോ​ൺ മാ​ത്യു അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ തോ​മ​സ് കെ.​ തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചന്പക്കുളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.

വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭര​ൻ വി​ശി​ഷ്ടാ​തി​ഥിയാ​കും. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ​സ്. ശി​വ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.