റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് തെ​രു​വുനാ​യ ശല്യം രൂക്ഷം
Monday, September 26, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: തെ​രു​വുനാ​യ ഭീ​തി​യി​ൽ അന്പലപ്പുഴ റെയിൽവേ സ്റ്റേഷൻ. ​കാ​ടുപി​ടി​ച്ചു കി​ട​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും റോ​ഡി​ലു​മൊ​ക്കെ നി​ര​വ​ധി തെ​രു​വുനാ​യ്ക്ക​ളാ​ണ് സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ഇ​രു​ച​ക്രവാ​ഹ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ​പ്പോ​ലും നാ​യ്ക്ക​ൾ വെ​റു​തെ വി​ടാ​റി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള കാ​ടു​ക​ളി​ൽ മാ​ലി​ന്യം ഓ​രോ ദി​വ​സ​വും കു​ന്നു​കൂ​ടു​ന്ന​താ​ണ് തെ​രു​വു നാ​യ ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

ഇ​തി​നു പ​രി​ഹാ​ര​മാ​യി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​രി​സ​രം ശു​ചീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.