300 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, September 25, 2022 11:09 PM IST
അ​മ്പ​ല​പ്പു​ഴ: 300 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ൻ​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ന്ദി​കാ​ട് വീ​ട് നൈ​സാ(32)മി​നെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പു​ന്ന​പ്ര ക​ളി​ത്ത​ട്ടി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു വെ​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ട് സ്കൂ​ട്ട​റി​ലാ​ണ് ഹാ​ൻ​സ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ
മ​രി​ച്ച സ​ഹോ​ദ​ര​ന്‍റെ ഓ​ർ​മ​യ്ക്കാ​യി
അ​ന്ന​ദാ​നം ന​ട​ത്തി

അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ഹോ​ദ​ര​ന്‍റെ ഓ​ർ​മ​ക്കാ​യി പു​ന്ന​പ്ര​ശാ​ന്തി ഭ​വ​നി​ൽ അ​ന്ന​ദാ​നം ന​ട​ത്തി.
ര​ണ്ടു വ​ർ​ഷം മു​മ്പ് വ​ണ്ടാ​ന​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ പു​ന്ന​പ്ര ക​ര​യാം വ​ട്ടം ഷാ​ജി​യു​ടെ ഓ​ർ​മ​യ്ക്കാ​യാ​ണ് സ​ഹോ​ദ​ര​ൻ അ​ജി​ത്ത് അ​മ്പ​ല​പ്പു​ഴ, ഷാ​ജി​യു​ടെ ഭാ​ര്യ മി​നി എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ശാ​ന്തി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത്. വി​വി​ധ മ​ത​സ്ഥ​രും ഭാ​ഷാ​ക്കാ​രു​മാ​യ 170 ഓ​ളം അ​ന്തേ​വാ​സി​ക​ളാ​ണ് ശാ​ന്തി ഭ​വ​നി​ലു​ള്ള​ത്. ശാ​ന്തി​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ന​ന്ദി പ​റ​ഞ്ഞു.