ചെ​ത്തി കാ​റ്റാ​ടി ബീ​ച്ചി​ലെ ക്ല​സ്റ്റ​ർ പ്രൊ​ഡ​ക‌്ഷ​ൻ സെ​ന്‍റ​ർ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ
Sunday, September 25, 2022 11:09 PM IST
മാ​രാ​രി​ക്കു​ളം: മ​ത്സ്യ​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡി​ലെ ചെ​ത്തി കാ​റ്റാ​ടി ക​ട​പ്പു​റ​ത്ത് സു​നാ​മി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ക്ല​സ്റ്റ​ർ പ്രൊ​ഡ​ക‌്ഷ​ൻ സെ​ന്‍റ​ർ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ.

കാ​ടു​ക​യ​റിക്കി​ട​ക്കു​ന്ന ഇ​വി​ടെ​യാ​ണ് ചെ​ത്തി ഫി​ഷ​റീ​സ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ത്തും രാ​ത്രി​യി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണി​വി​ടം.

ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ മു​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണ​നം ചെ​യ്യു​ന്ന പ​ദ്ധ​തി പ്ര​കാ​രം ഉ​ണ​ക്ക മീ​ൻ പാ​യ്ക്ക​റ്റി​ലാ​ക്കി​യു​ള്ള വി​പ​ണ​നം, മീ​ൻ, ചെ​മ്മീ​ൻ അ​ച്ചാ​റു​ക​ൾ, സോ​ളാ​ർ നി​ർ​മി​ത കോ​ൾ​ഡ് സ്റ്റോ​റേ​ജ് എ​ന്നി​വ​യാ​യി​രു പ്രോ​ജ​ക്ട് പ്ര​കാ​രം വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ഇ​തി​നു വേ​ണ്ടി വ​നി​ത​ക​ളു​ടെ 10 പേ​ർ വീ​തം അ​ട​ങ്ങു​ന്ന 10 ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഒ​ന്നും പി​ന്നീ​ട് ന​ട​ന്നി​ല്ല. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന പ്ര​ക്രി​യ​യി​ൽ ചെ​ത്തി​യി​ലെ ക്ല​സ്റ്റ​ർ പ്രൊ​ഡ​ക്ഷ​ൻ സെ​ന്‍ററി​നെ പു​ന​രു​ദ്ധ​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പോ​ലും പാ​ഴാ​യി. ചെ​ത്തി ഹാ​ർ​ബ​ർ നി​ർ​മ്മാ​ണം നി​ല​ച്ച മ​ട്ടാ​ണ്.

സു​നാ​മി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ 4 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മ്മി​ച്ച സൈ​ക്ലോ​ൺ ഷെ​ൽ​ട്ട​റും വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ​യെ​ല്ലാം നി​യ​ന്ത്ര​ണ​വും പ​രി​പാ​ല​ന​വും മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ധി​കാ​രി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മു​ൻ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ആ​യ ഇ.​വി. രാ​ജു ഈ​രേ​ശേ​രി​ൽ, പി.​വി. റോ​യി, സു​നി​ത ചാ​ർ​ളി, ഭാ​ര​വാ​ഹി​ക​ളാ​യ വി​ജേ​ഷ് വി​ൽ​സ​ൺ, സി.​എ​സ്. പ്ര​വീ​ൺ, എ​ബി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു.