പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു
Friday, September 23, 2022 10:31 PM IST
മാ​ന്നാ​ർ:​ അ​ന​ശ്വ​ര ക​ഥ​ക​ളി ന​ട​ൻ ഗു​രു ചെ​ന്നി​ത്ത​ല ചെ​ല്ല​പ്പ​ൻ പി​ള്ള​യു​ടെ സ്മ​ര​ണാ​ർ​ഥം ചെ​ന്നി​ത്ത​ല ചെ​ല്ല​പ്പ​ൻപി​ള്ള ക​ലാ സാം​സ്കാ​രി​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന പു​ര​സ്കാ​ര​ത്തി​ൽ 2020ലെ ​പു​ര​സ്കാ​രം പ്ര​ശ​സ്ത ക​ഥ​ക​ളി മേ​ള വി​ദ്വാ​നും ക​ഥ​ക​ളി ന​ട​ൻ മാ​ങ്കു​ളം വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ മ​ക​നു​മാ​യ ഡോ. ​മാ​ങ്കു​ളം കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്കും 2021 ലെ ​പു​ര​സ്കാ​രം ക​ഥ​ക​ളി സം​ഗീ​ത​ജ്ഞൻ ക​ലാ​മ​ണ്ഡ​ലം സു​രേ​ന്ദ്ര​നും ന​ൽ​കും.
2022ലെ ​പു​ര​സ്കാ​രം ക​ഥ​ക​ളി അ​ഭി​നേ​ത്രി കൊ​ട്ടാ​ര​ക്ക​ര ഗം​ഗ​ക്ക് ന​ൽ​കും. 10,001 രൂ​പ​യും ശി​ല്പ​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം കേ​ന്ദ്രസാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 23ന് ​വൈ​കി​ട്ട് നാ​ലി​ന് മ​ഹാ​ത്മാ ഗേ​ൾ​സ് ഹൈ ​സ് കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ചെ​ല്ല​പ്പ​ൻ പി​ള്ള അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, സ​ജി ചെ​റി​യാ​ൻ എംഎ​ൽഎ ​എ​ന്നി​വ​ർ സ​മ്മാ​നി​ക്കും.