പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു
Friday, September 23, 2022 10:27 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യു​ടെ​യും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ വ​ള​ര്‍​ത്തു​നാ​യ്ക​ള്‍​ക്ക് പേ​വി​ഷ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നു തു​ട​ക്കം. വേ​ളോ​ര്‍​വ​ട്ടം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ക്സി​നേ​ഷ​നും ലൈ​സ​ന്‍​സ് വി​ത​ര​ണ​വും ന​ഗ​ര​സ​ഭ ചേ​യ​ര്‍​പേ​ഴ്സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍​ക്കാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​ത്. ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​കം ബ​ല്‍​റ്റു​ക​ളും ന​ല്‍​കും.
ചേ​ര്‍​ത്ത​ല വെ​റ്ററി​ന​റി പോ​ളി​ക്ലി​നി​ക്കി​ലെ സീ​നി​യ​ർ വെ​റ്ററി​ന​റി സ​ർ​ജ​ൻ ഡോ. ​സെ​ങ്കു​ട്ട​യ്യ​ൻ, ക​രു​വ വെ​ററി​ന​റി ഡി​സ്പെ​ന്‍​സ​റി​യി​ലെ സ​ർ​ജ​ൻ ഡോ.​ അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​ര്‍ വാ​ക്സി​നേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി. ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലി​സി ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​സ്. ബാ​ബു, സ്മി​ത സ​ന്തോ​ഷ്, ജോ​ഷി​ത, ഷീ​ജ സ​ന്തോ​ഷ്, കെ.​പി. പ്ര​കാ​ശ​ന്‍, ബി.​ ഭാ​സി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ ശി​ല്പ​ശാ​ല
സ​മാ​പി​ച്ചു

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് ര​സ​ത​ന്ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ​ശി​ല്പ​ശാ​ല സ​മാ​പി​ച്ചു. ഗ​വേ​ഷ​ണ​രീ​തി ശാ​സ്ത്ര​ത്തി ന്‍റെ വ​സ്തു​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല മാ​ന്നാ​നം കെ​ഇ കോ​ളജ് പ്രി​ന്‍​സി​പ്പൽ പ്ര​ഫ. ഐ​സ​ണ്‍ വി. ​വാ​ഞ്ചി​പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സി​ന്ധു എ​സ്. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​സ​ത​ന്ത്രം വ​കു​പ്പ് മേ​ധാ​വി ഡോ ​പി മ​നോ​ജ്, ഡോ ​ജി​നി പി. ​തോ​മ​സ്, ഡോ ​ബീ​ന ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ. മ​ഹേ​ഷ് ഹ​രി​ഹ​ര​ന്‍, പ്ര​ഫ. അ​നി​ല്‍​കു​മാ​ര്‍ ഗോ​പി​നാ​ഥ​ന്‍, ഡോ. ​വ​ര്‍​ഗീ​സ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.