ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​ കാണാതായ വി​ദ്യാ​ർ​ഥി‌​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, August 12, 2022 11:14 PM IST
ചേ​ർ​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ഫി​ഷ്‌​ ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​നു സ​മീ​പം ആ​യി​രം​ത​യ്യി​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് തൈ​ക്ക​ൽ കൊ​ച്ചു​ക​രി​യി​ൽ ക​ണ്ണ​ന്‍റെ​യും അ​നി​മോ​ളു​ടെ​യും മ​ക​നാ​യ വൈ​ശാ​ഖി (16) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തീ​ര​ത്ത​ടി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.15ന് ​അ​പ​ക​ട​സ്ഥ​ല​ത്തുനി​ന്നു അ​ൽ​പ്പം അ​ക​ലെ മൃ​ത​ദേ​ഹം പൊ​ങ്ങു​ക​യാ​യി​രു​ന്നു.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് നി​ക​ര്‍​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ന്‍ ശ്രീ​ഹ​രി (16) യെ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തീ​ര​ത്തെ​ത്തി​യ ആ​റു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മൂ​ന്നു​പേ​രാ​ണ് തി​രയി​ല്‍​പെ​ട്ട​ത്. ഇ​വ​രി​ൽ മു​ങ്ങി​ത്താ​ണ ഒ​രാ​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​യ​ര്‍ എ​റി​ഞ്ഞു ന​ല്‍​കി ര​ക്ഷ​പ്പെ​ടു​ത്തി‌യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും തീ​ര​ദേ​ശ പോ​ലീ​സും പോ​ലീ​സ് സേ​ന​യും വെ​ള്ളി​യാ​ഴ്ച​യും തെര ച്ചിൽ ന​ട​ത്തി​രു​ന്നു. അ​ശ്വ​നി സ​ഹോ​ദ​രിയാണ്.