നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് 14ന്
Wednesday, August 10, 2022 10:38 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡും മാ​വേ​ലി​ക്ക​ര പ്രി​സൈ​സ്പ് ക​ണ്ണാ​ശു​പ​ത്രി, എ​മി​റേ​റ്റ്സ് ഡ​യ​ഗ​് നോസ്റ്റി​ക് സെ​ന്‍റ​ർ എ​ന്നി​വ ചേ​ർ​ന്ന് 14ന് രാ​വി​ലെ പ​ത്തി​ന് മ​ഠ​ത്തും​പ​ടി ഫാ​ത്തി​മ മാ​താ പ​ള്ളി ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും തി​മി​ര രോ​ഗനി​ർ​ണ​യ​വും ന​ട​ത്തും. ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ൺ. 8606060639.

പു​സ്ത​ക
പ്ര​കാ​ശ​നം

അ​മ്പ​ല​പ്പു​ഴ: തി​രു​വ​മ്പാ​ടി ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക അ​ജി​ത വി. ​അ​മ്പ​ല​പ്പു​ഴ എ​ഴു​തി​യ ക​ഥ, ക​വി​ത, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ അ​ട​ങ്ങി​യ പു​സ്ത​ക​ത്തി​ന്‍റെ ( കാ​റ്റും മ​ഴ​യും ഇ​ഴനെ​യ്യു​മ്പോ​ൾ) പ്ര​കാ​ശ​നം 14ന് ന​ട​ക്കും.
രാ​വി​ലെ 10.30ന് ​പ​ഴ​വീ​ട് വാ​യ​ന​ശാ​ല​യി​ൽ എ​ൻ. ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ മ​ണി​മു​തു​ത​ല പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. പി.​കെ. ഭാ​സ്കര​ൻ​നാ​യ​ർ ഏ​റ്റു​വാ​ങ്ങും. രാ​ഖി​ ബാ​ജി​വേ​ദു പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തും.