വീട് കുത്തിത്തുറന്ന് മോ​ഷ​ണം: ര​ണ്ടുപേ​ർ പി​ടി​യി​ൽ
Wednesday, July 6, 2022 10:34 PM IST
കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ഇ​രു​പ​ത്ത​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ഇ​വ​രെ കാ​യം​കു​ളം പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.​ കൃ​ഷ്ണ​പു​രം എ​ട്ടാം വാ​ർ​ഡി​ൽ ഞ​ക്ക​നാ​ൽ ക​റു​ക​ത്ത​റ​യി​ൽ ഷാ​മി​ല ബ​ഷീ​റി​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.​
ഷാ​മി​ല​യു​ടെ ഭ​ർ​ത്താ​വും കാ​പ്പി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എം. ബ​ഷീ​റി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ബ​ഷീ​റും കു​ടും​ബ​വും കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം.​ ആ​രോ​ഗ്യനി​ല വ​ഷ​ളാ​യ​തി​നെത്തുട​ർ​ന്ന് കെ.​എം. ബ​ഷീ​ർ ഇ​ന്ന​ലെ അ​ന്ത​രി​ച്ചു. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന്‍റെ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ചാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ച​ത്.