ചേ​ര്‍​ത്ത​ല ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Monday, July 4, 2022 10:39 PM IST
ചേ​ർ​ത്ത​ല: ടൗ​ൺ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പു​തി​യ ഭ​ര​ണസ​മി​തി ചു​മ​ത​ല​യേ​റ്റു. 32-ാമ​ത്തെ പ്ര​സി​ഡ​ന്‍റാ​യി ഡോ.​ഡി.​ ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റൊ​ട്ടേ​റി​യ​ൻ സു​നി​ൽ തോ​മ​സ് ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഡോ. ​കെ.​ ഷൈ​ല​മ്മ, റോ​ട്ടേ​റി​യ​ന്മാ​രാ​യ സ​ജീ​വ് കെ. ​ജോ​സ​ഫ്, അ​ഡ്വ.​ കെ.​ബി. ഹ​ർ​ഷ​കു​മാ​ർ, ജോ​ൺ പോ​ൾ ഫ്രാ​ൻ​സി​സ്, ഡോ. ​വേ​ണു​ഗോ​പാ​ൽ, സ​ന്തോ​ഷ് കു​മാ​ർ, ജി​തേ​ഷ് ന​മ്പ്യാ​ർ, സെ​സി​ൽ നോ​ർ​ബെ​ർ​ട് കെ​ന്നെ​ത്ത്, എ.​സി. ശാ​ന്ത​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.