അ​പ​ക​ടക്കെണിയായി പ​മ്പാ​തീ​രം ആ​ശ​ങ്ക​യോ​ടെ തീ​രവാ​സി​ക​ൾ
Monday, July 4, 2022 10:36 PM IST
ചെ​ങ്ങ​ന്നൂ​ർ: അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഇടമായി പ​മ്പാ​ന​ദി​യു​ടെ തീ​രം. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ കു​ത്തി​യ​തോ​ട് ഭാ​ഗ​ത്തെ പ്രാ​ഥ​മി​കാരോ​ഗ്യകേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് റോ​ഡ​രി​കും ഒ​പ്പം തീ​ര​വും ഇ​ടി​ഞ്ഞ് ന​ദി​യി​ലേ​ക്ക് പോ​കു​ന്ന നി​ല‌​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 40 അ​ടി​യോ​ളം നീ​ള​ത്തി​ലാ​ണ് ഇ​വി​ടെ റോ​ഡ് ഇ​ടി​ഞ്ഞ് ന​ദി​യി​ലേ​ക്ക് കൂ​പ്പ് കു​ത്താ​റാ​യി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്താ​യി ക​ട​വു​മു​ണ്ട്. റോ​ഡും തീ​ര​വും ഇ​ടി​ഞ്ഞി​രി​ക്കു​ന്ന ഭാ​ഗ​ത്ത് തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ർ​മി​ച്ചി​ട്ടി​ല്ല.

ക​ല്ലി​ശേ​രി പ്ര​യാ​ർ -കു​ത്തി​യ​തോ​ട് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ശേ​ഷ​മാ​ണ് ഈ ​ഭാ​ഗ​ത്ത് തീ​രം ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​ത്. ഇ​ടി​ഞ്ഞു​താ​ഴാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ച്മാ​സ​ത്തോ​ള​മാ​യി.

തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, ക​ല്ലി​ശേ​രി, തി​രു​മൂ​ല​പു​രം, കു​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ബ​സു​ക​ൾ രാ​വി​ലെ​യും വൈ​കി​ട്ടും കു​ട്ടി​ക​ളു​മാ​യി ഇ​തു​വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ദി​നം​പ്ര​തി നി​ര​വ​ധി ടി​പ്പ​ർ ലോ​റി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.

ഈ ​ഭാ​ഗ​ത്ത് എ​തി​ർ​ദി​ശ​യി​ൽ നി​ന്നുവ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ വ​ൻ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​വി​ടെ ആ​ഴ​ക്കൂ​ടു​ത​ൽ ഉ​ള്ള​തി​നാ​ൽ ജ​ല​സേ​ച​ന വ​കു​പ്പ് അ​പാ​യ​സൂ​ച​ന ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ സം​ഭ​വം ഗ്രാ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​താ​യും എ​ന്നാ​ൽ നാ​ളി​തു​വ​രെ തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​റ്റു​തീ​രം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ കാ​ഴ്ച​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് വ്യ​ക്ത​മ​ല്ല. സ്കൂ​ൾ തു​റ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഏ​റു​ക​യാ​ണ്.