ലാ​പ്രോ​സ്കോ​പി​ക്ക് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി
Thursday, June 30, 2022 10:37 PM IST
അ​മ്പ​ല​പ്പു​ഴ: സ​ങ്കീ​ർ​ണ​മാ​യ ലാ​പ്രോ​സ്കോ​പി​ക്ക് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ച്ച ശാ​സ്താം​കോ​ട്ട ച​ക്കു​വെ​ളി സ്വ​ദേ​ശി​യാ​യ 52 കാ​രി​യെ​യാ​ണ് ആ​ധു​നി​ക ത്രി-​ഡി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. 3-ഡി ​വി​ഷ​ൻ എ​ഫ​ക്ട് ആ​യ​തി​നാ​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ വ്യ​ക്ത​മാ​യി​ക്ക​ണ്ട് ആ​വ​ശ്യ​ത്തി​ന് ബ​യോ​പ്സി എ​ടു​ക്കാ​നും രോ​ഗ​വ്യാ​പ്തി കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നു​മാ​കും.
ഇ​ത്ത​ര​ത്തി​ൽ കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച ഗ​ർ​ഭാ​ശ​യം മു​ഴു​വ​നാ​യി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്ര​ഫ. ഡോ. ​ജ​യ​ശ്രീ വാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം. മു​റി​വി​ന്‍റെ വ്യാ​പ്തി ന​ന്നേ കു​റ​യു​മെ​ന്ന​തും രോ​ഗി​ക്ക് അ​ധി​ക വേ​ദ​ന ഉ​ണ്ടാ​കി​ല്ലെ​ന്ന​തി​നാ​ൽ ഏ​റെ​നാ​ൾ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ട​തി​ല്ലെ​ന്ന​തു​മാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കു​റ​ഞ്ഞ​ത് അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ചെ​ല​വു വ​രു​ന്ന ശ​സ്ത്ര​ക്രി​യ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ഇ​വ​ർ​ക്ക് ചെ​യ്തു​ന​ൽ​കി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ൽ ഡോ​ക്ട​ർ​മാ​രാ​യ അ​ജി​ത ര​വീ​ന്ദ്ര​ൻ, ശി​ൽ​പ നാ​യ​ർ, പി.​എ​സ്. ദീ​പ്തി, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ജീ​ൻ, ആ​മി​ന, രേ​ഷ്മ, അ​ന​സ്തേ​ഷ്യാ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ സ​ന്ന ആ​ർ. ച​ന്ദ്ര​ൻ, സ​ഞ്ജി​ത്ത് തോ​മ​സ്, എ​സ്. ആ​ർ. ജ​സീ​ല, ഐ.​ആ​ർ. രേ​ണു​ക, ന​ഴ്സു​മാ​രാ​യ പി.​എ​സ്. ധ​ന്യ, സി​മി ആ​ന്‍റണി എ​ന്നി​വ​രും ഡോ. ​ജ​യ​ശ്രീ​ക്കൊ​പ്പം പ​ങ്കാ​ളി​ക​ളാ​യി.