ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും
Thursday, June 30, 2022 10:37 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്, ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​രം മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, മാ​ന്നാ​ർ കൃ​ഷി​ഭ​വ​ൻ, കു​ടും​ബ​ശ്രീ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, മാ​ന്നാ​ർ അ​സി.​എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം, പെ​ർ​ഫോ​ർ​മ​ൻ​സ് ഓ​ഡി​റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന​തി​നാ​യി 'ഹ​രി​തം ജീ​വ​നം' എ​ന്ന പേ​രി​ൽ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ചെ​ടി​ച്ച​ട്ടി​ക​ളി​ൽ പ​ച്ച​ക്ക​റി​ക്കൃ​ഷി ചെ​യ്യു​ന്ന​തി​ന്‍റെ ന​ടീ​ൽ ക​ർ​മം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ, ര​ഘു​നാ​ഥ്, കെ.​ജെ. തോ​മ​സ്, കെ.​പി. ബി​ജു, ഗീ​ത ഹ​രി​ദാ​സ്, അ​മൃ​ത ലി​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.