ഓ​ട്ടത്തിനിടെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണു മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Thursday, June 30, 2022 10:35 PM IST
ഹ​രി​പ്പാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ മ​രം വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യ ചെ​ങ്ങ​ന്നൂ​ർ പെ​ണ്ണു​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​മ്മ, ബി​ന്ദു, ഓ​ട്ടോ ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തോ​ട്ട​പ്പ​ള്ളി​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ദേ​ശീ​യ​പാ​ത​യ്ക്ക് അ​രി​കി​ലാ​യി നി​ന്നി​രു​ന്ന മ​ഹാ​ഗ​ണി മ​രം ഓ​ട്ടോ​യു​ടെ മു​ക​ളി​ലേ​ക്ക് പി​ഴു​ത് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രം വെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

രാ​മ​പു​രം മു​ത​ൽ തോ​ട്ട​പ്പ​ള്ളി വ​രെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ വീ​ഴു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്.