സ്കൂ​ളി​നു മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട്: കു​ട്ടി​ക​ൾ ക്ലാ​സി​ലെ​ത്തു​ന്ന​ത് പാ​ലം ക​ട​ന്ന്
Tuesday, June 28, 2022 10:31 PM IST
അ​മ്പ​ല​പ്പു​ഴ: സ്കൂ​ളി​നു മു​ന്നി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട്. കു​ട്ടി​ക​ൾ ക്ലാ​സി​ലെ​ത്തു​ന്ന​ത് പാ​ലം ക​ട​ന്ന്. നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി സ്കൂ​ളി​നു മു​ന്നി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്.​

ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ന് മു​ന്നി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഇ​ന്‍റ​ർ​ലോ​ക്ക് സ്ഥാ​പി​ച്ചി​രു​ന്നു.​ഇ​തോ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​ത്.

ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും സ്കൂ​ളി​ന് മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടും. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഈ ​ഭാ​ഗ​ത്ത് വെ​ള്ളം നി​റ​യു​ക​യാ​യി​രു​ന്നു.​

ഇ​തോ​ടെ പാ​ലം ഇ​ട്ടാ​ണ്കു​ട്ടി​ക​ൾ ക്ലാ​സു​ക​ളി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ന​ട​ക്കാ​നാ​യി പ​ല​ക​യും ക​ല്ലു​മൊ​ക്കെ സ്കൂ​ളി​ന് മു​ന്നി​ൽ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ ഇ​വ​യൊ​ന്നും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ചെ​യ്യാ​ത്ത സ്ഥി​തി​യാ​ണ്. അ​ടി​യ​ന്തര​മാ​യി ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ആ​വ​ശ്യം.