വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണം: കെ​ബി​ടി​എ
Friday, May 27, 2022 10:50 PM IST
ആ​ല​പ്പു​ഴ: പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കി​ല്‍ കാ​ലോ​ചി​ത​മാ​യ വ​ര്‍​ധ​ന അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ മു​ന്നി​ല്‍​ക്ക​ണ്ട് ഒ​രു അ​ട​വു​ന​യ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​കു​തി​ക​ള്‍ കു​റ​ച്ച് ഇ​ന്ധ​ന​വി​ല കു​റ​യാ​ന്‍ വ​ഴി​യൊ​രു​ക്കി​യ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യ്ക്ക് ഈ ​കു​റ​വ് നി​ല​നി​ല്‍​പ്പി​ന് പ​ര്യാ​പ്ത​മാ​കു​ന്നി​ല്ല.
ഇ​ന്ന് സ്വ​കാ​ര്യബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ഏ​റെ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ജൂ​ണ്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ സു​താ​ര്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത് സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്. വി​ദ്യാ​ര്‍​ഥി യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക​യോ നി​കു​തി കു​റ​യ്ക്കു​ക​യോ ഡീ​സ​ലി​ന് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.