ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം: എ.​എം.​ ആ​രി​ഫ് എം​പി
Thursday, May 26, 2022 11:09 PM IST
ആ​ല​പ്പു​ഴ: വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ജൂ​ൺ നാ​ലു​മു​ത​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വേ​ന​ൽ​ക്കാ​ല പ്ര​ത്യേ​ക ട്രെ​യി​നി​ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സ്റ്റോ​പ്പ്‌ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ ബി.​ജി. മ​ല്യ​യ്ക്ക​യ​ച്ച ക​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്കോ​ട്ട, ശി​വ​കാ​ശി, നാ​ഗ​പ​ട്ട​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​തി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് ക​ത്തി​ൽ എം​പി ചൂ​ണ്ടി​ക്കാ​ട്ടി.