സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ൾ ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ
Thursday, May 26, 2022 11:04 PM IST
ആ​ല​പ്പു​ഴ: സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ൾ ഇ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ​ത്തും. രാ​വി​ലെ 10ന് ​ആ​ല​പ്പി റ​മ​ദാ ഹോ​ട്ട​ലി​ൽ​നി​ന്ന് ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ജെ​ട്ടി​യി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കും. സ​ന്തോ​ഷ് ട്രോ​ഫി പ്ര​ദ​ർ​ശി​പ്പി​ച്ച് ഹൗ​സ് ബോ​ട്ടി​ൽ കാ​യ​ൽ​സ​വാ​രി ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തി​രി​കെ എ​ത്തു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ സീ​റോ ജം​ഗ്ഷ​നി​ൽ​നി​ന്ന് എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ ചേ​രു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​റ്റി. ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​ജി. വി​ഷ്ണു അ​റി​യി​ച്ചു.