നെ​ല്‍​ക്ക​ര്‍​ഷ​ക സ​ഹാ​യ പാ​ക്കേ​ജ് ഉ​ട​ന്‍ വേ​ണം: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്
Tuesday, May 24, 2022 10:46 PM IST
എ​ട​ത്വ: നെ​ല്‍​കൃ​ഷി​യെ​യും നെ​ല്‍​ക്ക​ര്‍​ഷ​ക​രെ​യും സം​ര​ക്ഷി​ക്കാ​നാ​യി 5000 കോ​ടി​യു​ടെ നെ​ല്‍​കൃ​ഷി നെ​ല്‍​ക്ക​ര്‍​ഷ​ക സ​ഹാ​യ പാ​ക്കേ​ജ് ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ന് ക​ത്തു ന​ല്‍​കി. ഏ​ക്ക​റി​ന് മു​പ്പ​തി​നാ​യി​രം മു​ത​ല്‍ നാ​ല്പ​തി​നാ​യി​രം രൂ​പ വ​രെ ചെ​ല​വു​ള്ള നെ​ല്‍​കൃ​ഷി​യി​ല്‍ ക​ടു​ത്ത ബാ​ധ്യ​ത നേ​രി​ടു​ക​യാ​ണ് കൃ​ഷി​ക്കാ​ര്‍.
ജി​ല്ലാ ക​ള​ക്ട​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍, പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് സ​മി​തി​യും നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കു​റ്റ​പ്പെ​ടു​ത്തി. ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ ഈ ​വി​ഷ​യം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നാ​യി സാ​ധ്യ​മാ​യ എ​ല്ലാ സ​മ്മ​ര്‍​ദ​വും ചെ​ലു​ത്തു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.