ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച ആ​ർ​ഒ പ്ലാ​ന്‍റ് നോ​ക്കു​കു​ത്തി
Tuesday, May 24, 2022 10:46 PM IST
അ​മ്പ​ല​പ്പു​ഴ: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച ആ​ർ​ഒ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്നു. അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ ഗ​വ.​കോ​ള​ജി​ന് മു​ന്നി​ലെ ആ​ർ​ഒ പ്ലാ​ന്‍റി​നാ​ണ് ഈ ​ദു​ർ​ഗ​തി.
ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്താ​ണ് 2013 ഡി​സം​ബ​ർ 18ന് 11 ​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​വി​ടെ ആ​ർ​ഒ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി പ​മ്പ് ഹൗ​സി​നോ​ട് ചേ​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്തു സ്ഥ​ല​ത്താ​ണ് പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്.
പത്തു ലി​റ്റ​ർ വ​രെ വെ​ള​ളം ഒ​രാ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​വി​ടെ നി​ന്ന് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു.
ത​ക​രാ​റാ​യ ശേ​ഷം പ​ല ത​വ​ണ ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ആ​ർ​ഒ പ്ലാ​ന്‍റ് വെ​റും കാ​ഴ്ച​വ​സ്തു​വാ​യി നി​ൽ​ക്കു​ക​യാ​ണ്. പ​മ്പ് ഹൗ​സും പൂ​ട്ടി​യ​തോ​ടെ കാ​ടു​പി​ടി​ച്ച ഈ ​സ്ഥ​ലം മ​ദ്യ​പാ​നി​ക​ളു​ടെ താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
മ​ഴ​ക്കാ​ല​ത്തു പോ​ലും കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ചെ​ല​വി​ൽ സ്ഥാ​പി​ച്ച ഈ ​ആ​ർ​ഒ പ്ലാ​ന്‍റും പ​രി​സ​ര​വും കാ​ടു പി​ടി​ച്ചു കി​ട​ക്കു​ന്ന​ത്.