പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു ക​ടി​യേ​റ്റു
Tuesday, May 17, 2022 11:18 PM IST
`ഹ​രി​പ്പാ​ട്: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റു. മു​രി​ക്കി​ലാ​ത്ത് വീ​ട്ടി​ൽ റ​ജി അ​ബ്ദു​ൽ സ​ലാം (46), ഷം​ന മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ സ​ലാം (72), പു​ത്ത​ൻ വീ​ട്ടി​ൽ ശോ​ഭാ സു​നി​ൽ (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. പേ​പി​ടി​ച്ച് തെ​ക്കു​ഭാ​ഗ​ത്തു​നി​ന്നു വ​ന്ന നാ​യ പു​ല​ർ​ച്ചെ മു​ത​ൽ ഭീ​തി പ​ര​ത്തി ഓ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡ​രി​കി​ലും വീ​ടി​ന് സ​മീ​പം നി​ന്ന​വ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​രെ​യും നാ​യ പാ​ഞ്ഞ​ടു​ത്തു. ക​ണ്ടു നി​ന്ന​വ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് കു​ട്ടി​ക​ൾ ര​ക്ഷ​പെ​ട്ട​ത്. നാ​ട്ടു​കാ​ർ നാ​യ​യെ ത​ല്ലി​ക്കൊ​ന്നു. പ​ഞ്ചാ​യ​ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൽ. മ​ൻ​സൂ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ബി​നി​ൽ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ ലാ​ബി​ൽ പ​ട്ടി​യെ എ​ത്തി​ച്ച് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ പേ​യു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.