പാ​ണ്ട​നാ​ട്ടി​ൽ ആ​ധു​നി​ക ഗ്യാ​സ് ശ്മ​ശാ​നം
Friday, January 28, 2022 10:33 PM IST
മാ​ന്നാ​ർ: ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ ന​ടു​റോ​ഡി​ൽ ദ​ഹി​പ്പി​ക്കു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​യി ന​ൽ​കു​ക​യും ചെ​യ്യു​ന്ന ദുഃ​സ്ഥി​തി​ക്കു പ​രി​ഹാ​ര​മാ​കു​ന്നു. ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഗ്യാ​സ് ശ്മ​ശാ​നം പാ​ണ്ട​നാ​ട്ടി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്നു.

നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​ശ്മ​ശാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.​ നി​ല​വി​ലു​ള്ള​വ​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പൊ​തുശ്മ​ശാ​ന​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ന്ന​ത് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു​ള്ള​വ​രാ​ണ്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി പൊ​തു​ശ്മ​ശാ​നം മാ​റി.

സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു മൃ​ത​ശ​രീ​രം സം​സ്ക​രി​ക്കേ​ണ്ട അ​നു​ഭ​വ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​നാ​ഥ ശ​വ​ശ​രീ​ങ്ങ​ൾ മ​റ​വുചെ​യ്യു​ന്ന​തി​ന് ആ​ല​പ്പു​ഴ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളെ​യാ​ണ് പോ​ലീ​സും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന​ത്.

ഈ ​ദു​ഃസ്ഥി​തി മ​ന​സി​ലാ​ക്കി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പൊ​തു​ശ്മ​ശാ​നം യാ​ഥാ​ർ​ഥ്യമാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​കു​ട്ടി ഐ​ലാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്താം വാ​ർ​ഡ് കീ​ഴ്‌വ​ന്മ​ഴി പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് 36 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് ര​ണ്ടു കോ​ടി ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക ഗ്യാ​സ് ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

6000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ഇ​രു​നി​ല​യാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഓ​ഫീ​സ് റൂം, ​മ​ര​ണാ​ന​ന്ത​ര ക​ർ​മങ്ങ​ൾ​ക്കു​ള്ള ഹാ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ റും, ​ആ​ഷ് ക​ള​ക്ഷ​ൻ റൂ​ം എ​ന്നി​വ​യാ​ണ്. മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഫ​ർ​ണ​സും ഗ്യാ​സ് ചേം​ബ​റു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തുമൂ​ലം പ്ര​ള​യം, വെ​ള്ള​പ്പൊ​ക്ക സ​മ​യ​ങ്ങ​ളി​ലും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​വാ​ൻ ക​ഴി​യും. മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​വും നി​ർ​മി​ക്കും. ശ്മ​ശാ​നം പ്ര​കൃ​തി സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ലു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ക്ര​മ​റ്റോ​റി​യ​ത്തി​ന്‍റെ ചി​മ്മി​നി 100 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടി​ക​ളും അ​നു​ഭ​വ​പ്പെ​ടി​ല്ല.

പ​ദ്ധ​തി​ക്ക് ര​ണ്ടു കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും. ഈ ​വ​ർ​ഷം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.